അഭിഷേക് ബാനർജിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ബലാത്സംഗ ഭീഷണി നടത്തിയ കേസ് ; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ബലാത്സംഗ ഭീഷണി നടത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് പശ്ചിമ ബംഗാൾ പൊലീസ്. നോർത്ത് 24 പാർഗനാസ് ജില്ലയിലെ മോത്ബാരി സ്വദേശിയായ മസാദുൽ മൊല്ലയാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് അറസ്റ്റ് നടന്നത്.
 
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന പ്രതിഷേധ റാലിക്കിടെ ഇയാൾ അഭിഷേക് ബാനർജിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.

ആഗസ്റ്റ് 25ന് ഉച്ചക്ക് ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് (എ.ഐ.എസ്.എഫ്) സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കവെയാണ് പ്രതി ഭീഷണി മുഴക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആരോപണവിധേയന്‍റെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും പാർട്ടി നേതൃത്വം അത്തരം പരാമർശങ്ങളെ പിന്തുണക്കുകയോ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നും എ.ഐ.എസ്.എഫ് നേതൃത്വം അറിയിച്ചിച്ചുണ്ട്.

പശ്ചിമ ബംഗാൾ ചൈൽഡ് റൈറ്റ്സ് കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (ഡബ്ല്യു.ബി.സി.പി.സി.ആർ) ചെയർപേഴ്സൺ പൊലീസിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.