രാജ്യസഭ, സംസ്ഥാന നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് ഈ മാസം 18 ന്

രാജ്യസഭ, സംസ്ഥാന നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യസഭയിലേക്ക് 27 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.ജൂണ്‍ 18 രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 

 

ന്യൂഡല്‍ഹി: രാജ്യസഭ, സംസ്ഥാന നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യസഭയിലേക്ക് 27 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.ജൂണ്‍ 18 രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 

രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജൂണ്‍ 1 ന് ആരംഭിക്കും. ജൂണ്‍ 8-ാം തീയതി വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 9 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ജൂണ്‍ 11 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 10 സംസ്ഥാനങ്ങളിലായി രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് ദ്വിവത്സര (രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന) തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.