രാജ്യസഭ എംപി രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ പരിരക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട്

ഇനി കേന്ദ്ര സര്‍ക്കാര്‍ ചദ്ദയ്ക്ക് സുരക്ഷാ പരിരക്ഷ നല്‍കുമെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ അറിയിച്ചത്.

 

രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെച്ചൊല്ലി എംപി രാഘവ് ചദ്ദയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസഡ്-പ്ലസ് സുരക്ഷ പിന്‍വലിച്ചത്.

രാജ്യസഭ എംപി രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സംരക്ഷണം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് സര്‍ക്കാര്‍ രാഘവ് ചദ്ദയുടെ ഇസഡ്-പ്ലസ് സുരക്ഷ പിന്‍വലിച്ചിരുന്നു. അതിനാല്‍ ഇനി കേന്ദ്ര സംരക്ഷണം ലഭിക്കുമെന്നാണ് വിവരം. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെച്ചൊല്ലി എംപി രാഘവ് ചദ്ദയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസഡ്-പ്ലസ് സുരക്ഷ പിന്‍വലിച്ചത്.

ഇനി കേന്ദ്ര സര്‍ക്കാര്‍ ചദ്ദയ്ക്ക് സുരക്ഷാ പരിരക്ഷ നല്‍കുമെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ അറിയിച്ചത്. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് ചദ്ദ. സംസ്ഥാന സര്‍ക്കാര്‍ ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ സുരക്ഷ പിന്‍വലിച്ചതായി അറിയിച്ചത്.