‘ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല, ഇന്ത്യ തക്കതായ മറുപടി നൽകും’ ; രാജ്നാഥ് സിങ്

പഹൽഗാമിലെ നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്നും ഭീ

 

ഡൽഹി: പഹൽഗാമിലെ നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്നും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. ഇന്ത്യ തക്കതായ മറുപടി നൽകും. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

ഇന്ത്യൻ മണ്ണിൽ ഇത്തരം നീചപ്രവൃത്തികൾ അനുവദിക്കില്ല. ഗൂഢാലോചന നടത്തിയവരേയും ഭീകരവാദികൾക്ക് സംരക്ഷണമൊരുക്കുന്നവരേയും പിടികൂടും. രാജ്യം ഒറ്റക്കെട്ടായി പോരാടും. നഷ്ടപ്പെട്ടത് നിരവധി നിരപരാധികളുടെ ജീവനാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. ഭീകരതയ്ക്ക് മുന്നിൽ രാജ്യം വഴങ്ങില്ല. ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെവിടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.