ആം ആദ്മി പാർട്ടി നേതാവായിരുന്ന രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു
Dec 1, 2025, 19:09 IST
ദില്ലി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി നേതാവും രണ്ട് തവണ എംഎൽഎയുമായ രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. ദില്ലി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പ്രവർത്തകരെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളായി കെജ്രിവാൾ കണക്കാക്കിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം കെജ്രിവാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.