രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടു
Apr 29, 2025, 19:45 IST
രാജസ്ഥാൻ: രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടൽ ഹാക്ക് ചെയ്തു. പാകിസ്ഥാൻ സൈബർ ഫോഴ്സ് എന്ന പേരിൽ ഹോം പേജ് പരിഷ്കരിച്ചിരിക്കുകയാണ് ഇപ്പോൾ. ഹാക്ക് ചെയ്യപ്പെട്ട പേജിൽ പ്രകോപനപരമായ സന്ദേശങ്ങൾ അടക്കം പ്രദർശിപ്പിച്ചിട്ടുണ്ട്. “പഹൽഗാമിലേത് ഭീകരാക്രമണം അല്ല, മതപരമായ ഭിന്നത ഉണ്ടാക്കാൻ ഇന്ത്യ ഗവൺമെന്റ് നടത്തിയ ഓപ്പറേഷൻ” എന്ന പോസ്റ്റർ പേജിൽ പ്രത്യക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് വെബ്സൈറ്റ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ സൈബർ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട പോർട്ടലിൽ നിന്നും ഇതുവരെ ഡാറ്റകൾ ചോർന്നിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിട്ടുണ്ട്.