മഴക്കെടുതി രൂക്ഷം; രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
രാജ്യത്ത് മഴ കനക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്.
ന്യൂഡൽഹി: രാജ്യത്ത് മഴ കനക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്.
അസം, മേഘാലയ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 5 ബുധനാഴ്ചയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്
. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.