ഡല്‍ഹിയില്‍ മഴ തുടരുന്നു
അടുത്ത ഒരാഴ്ച കൂടി നഗരത്തില്‍ മഴ തുടരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
Aug 10, 2026, 06:48 IST
ആറോ ഏഴോ ദിവസങ്ങളിലും സമാനമായ രീതിയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയില്‍ നിന്ന് ഡല്‍ഹിയില്‍ തുടരുന്നു. അടുത്ത ഒരാഴ്ച കൂടി നഗരത്തില്‍ മഴ തുടരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ദിവസം മുഴുവന്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആറോ ഏഴോ ദിവസങ്ങളിലും സമാനമായ രീതിയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.