റെയിൽവേയിൽ അവസരം ; ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്
റെയിൽവേയിൽ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിൽ 7951 ഒഴിവ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്/കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യിൽ കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണുള്ളത്. വിജ്ഞാപനനമ്പർ: RRB/BBS/Advt./CEN-03/ 2024.
കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിൽ 44,900 രൂപയും മറ്റ് തസ്തികകളിൽ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം.
കെമിക്കൽ സൂപ്പർവൈസർ/മെറ്റലർജിക്കൽ സൂപ്പർവൈസർ: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത .
ജൂനിയർ എൻജിനിയർ: മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് എൻജിനിയറിങ്/പ്രൊഡക്‌ഷൻ/ഓട്ടോ മൊബൈൽ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/ഇൻഡസ്ട്രിയൽ/മെഷിനിങ്/ടൂൾസ് ആൻഡ് ഡൈ മേക്കിങ്/ഫിസിക്സ്/ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലോ അല്ലെങ്കിൽ ഇവയുടെ കോമ്പിനേഷനിലോയുള്ള ത്രിവത്സരഡിപ്ലോമ/എൻജിനിയറിങ് ബിരുദം.
കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്: 45 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി കോമ്പിനേഷനിലുള്ള ബിരുദം.
ഡിപ്പോ മെറ്റീരിയൽസൂപ്രണ്ട്: ഏതെങ്കിലുംവിഷയത്തിലുള്ള ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.
ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in | അവസാനതീയതി: ഓഗസ്റ്റ് 29.