പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്‌കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍
പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്‌കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍
ട്രെയിന്‍ വരികയും മധ്യവയസ്‌കന്‍ ഇതിന് മുന്നില്‍പ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പര്‍ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി.
സ്വന്തം ജീവന്‍പോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പര്‍ മധ്യവയസ്‌കനെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്‌കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍. തമിഴ്നാട്ടിലെ സിര്‍ക്കഴിക്ക് സമീപമാണ് സംഭവം. സ്വന്തം ജീവന്‍പോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പര്‍ മധ്യവയസ്‌കനെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഖാര്‍ കെ കലേഷ് എന്നയാളാണ് വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്. റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു ഗേറ്റ് കീപ്പര്‍. ഇതിനിടെ ട്രെയിന്‍ വരികയും മധ്യവയസ്‌കന്‍ ഇതിന് മുന്നില്‍പ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പര്‍ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി.
തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോയി. തലനാരിഴയ്ക്കാണ് മധ്യവയസ്‌കന്‍ രക്ഷപ്പെട്ടത്.ഗേറ്റ്കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനേയും പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. '