രാഹുല്‍ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു,വി ഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി
രാഹുല്‍ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു,വി ഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി
രാഹുല്‍ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തില്‍ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു.
May 24, 2026, 10:34 IST
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി.
രാഹുല്‍ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തില്‍ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രത്തന്‍ ഖേല്‍ക്കറുടേത് സീനിയോറിറ്റി മാനദണ്ഡങ്ങള്‍ മറികടന്നുള്ള നിയമനമെന്നും ബിജെപി വക്താവ് വിമര്‍ശിച്ചു.
പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ കേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അവധി ദിനത്തില്‍ തന്നെ ചുമതലയേറ്റെടുക്കുന്നത്.