രാഹുലിന്റെ പോരാട്ടം നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയെന്ന് അമിത് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുല്‍
രാഹുലിന്റെ പോരാട്ടം നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയെന്ന് അമിത് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുല്‍
2014 ലും 19 ലും മോദി പ്രധാനമന്ത്രി ആയത് എസ് ഐ ആര്‍ നടപ്പാക്കിയപ്പോഴല്ലായിരുന്നുവെന്നും ഷാ രാഹുലിനെ ഓര്‍മ്മിപ്പിച്ചു.
Nov 3, 2026, 06:08 IST
വിദേശ സഹായത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്.
ഇന്ത്യാ സഖ്യത്തിന്റെ രാം ലീലാ റാലിക്ക് പിന്നാലെ ബി ജെ പി - കോണ്‍ഗ്രസ് വാക്‌പോര് രൂക്ഷമാകുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിപ്പോയ മൂന്ന് കോടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. 2014 ലും 19 ലും മോദി പ്രധാനമന്ത്രി ആയത് എസ് ഐ ആര്‍ നടപ്പാക്കിയപ്പോഴല്ലായിരുന്നുവെന്നും ഷാ രാഹുലിനെ ഓര്‍മ്മിപ്പിച്ചു.
വിദേശ സഹായത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്.
അതേസമയം ഗ്യാനേഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ തുടര്‍ പോരാട്ടങ്ങള്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.