ക്യാമറകള്‍ക്കു മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? ട്രംപിനു മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് : രാഹുല്‍ ഗാന്ധി
മോദിജീ, പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്താന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
താങ്കള്‍ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി'-
ന്യൂഡല്‍ഹി: 'മോദിജീ, പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്താന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തിയെന്നും അദ്ദേഹം പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണംഎന്തുകൊണ്ടാണ് ക്യാമറകള്‍ ഓണായിരിക്കുമ്പോള്‍ മാത്രം നരേന്ദ്രമോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകള്‍ക്കു മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കള്‍ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി'- രാഹുല്‍ എക്‌സില്‍ കുറിച്ചു.