വോട്ട് ചോരിയുമായി വീണ്ടും രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ ഇന്ന് കൂറ്റന്‍ റാലി
കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നിന്നാകും ഇവര്‍ രാം ലീല മൈതാനിയിലേക്കെത്തുക.
കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും.
വോട്ട് ചോരി വീണ്ടും സജീവമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയില്‍ പാര്‍ട്ടി ഇന്ന് കൂറ്റന്‍ റാലി നടത്തും. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും. സോണിയ ഗാന്ധിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നിന്നാകും ഇവര്‍ രാം ലീല മൈതാനിയിലേക്കെത്തുക. വോട്ട് ചോരിയില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് അഞ്ചരക്കോടി ജനങ്ങളുടെ ഒപ്പ് ശേഖരിച്ചെന്നും ഇത് രാഷ്ട്രപതിക്ക് ഇന്ന് കൈമാറുമെന്നും പാര്‍ട്ടിയുടെ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.