സഹോദരന്‍ സ്റ്റാലിനെ കാണാന്‍ പോകുന്നുവെന്ന് രാഹുല്‍ ഗാന്ധി; വൈകിപ്പോയെന്ന് ഡിഎംകെ
സഹോദരന്‍ സ്റ്റാലിനെ കാണാന്‍ പോകുന്നുവെന്ന് രാഹുല്‍ ഗാന്ധി; വൈകിപ്പോയെന്ന് ഡിഎംകെ
മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് പിന്തുണ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍എസ് ഭാരതി വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ട്ടി തീരുമാനം കനിമൊഴി ഇന്ത്യാസഖ്യം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വിശദീകരിക്കുമെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ നല്‍കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ. വിഷയത്തില്‍ മനംമാറ്റമില്ലെന്നാണ് ഡിഎംകെ നേതാക്കള്‍ നല്‍കുന്ന സൂചന. മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ട്ടി തീരുമാനം കനിമൊഴി ഇന്ത്യാസഖ്യം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വിശദീകരിക്കുമെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍എസ് ഭാരതി വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനും സാമൂഹിക മാധ്യമ പോസ്റ്റിലൂടെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന നല്‍കി. ബില്ലിന് പിന്തുണ നല്‍കുന്നത് തമിഴ്‌നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചാണെന്നാണ് സ്റ്റാലിന്‍ രാഹുല്‍ ?ഗാന്ധിക്ക് എക്‌സിലൂടെ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ എല്ലായ്‌പ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഈ പാതയില്‍നിന്ന് പിന്നോട്ടില്ല. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചരിത്രം തങ്ങളെ ഒറ്റുകാരായിട്ടല്ല, മറിച്ച് കട്ടബൊമ്മന്മാരായിട്ടാകും വിലയിരുത്തകയെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
നേരത്തേ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് എംകെ സ്റ്റാലിനെ കാണാന്‍ പോവുകയാണെന്ന് രാഹുല്‍ ?ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു. ഇന്ത്യാസഖ്യത്തിലെ മുതിര്‍ന്ന നേതാക്കളും താനും സ്റ്റാലിനെ കാണാനായി ചെന്നൈയിലേക്ക് പോവുകയാണ്. ലോക്‌സഭ സീറ്റുകള്‍ 850 ആക്കി ഉയര്‍ത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിന് അന്ത്യംകുറിക്കും. ഇത് ബിജെപിക്കും ആര്‍എസ്എസിനും അവര്‍ക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഭൂപടം പുനര്‍നിര്‍മിക്കാന്‍ അവസരം നല്‍കും. തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരേ എന്നും പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് സഹോദരനായ സ്റ്റാലിന്‍. തമിഴ്‌നാടിന്റെയും രാജ്യത്തിന്റെയും താത്പര്യത്തിനായും ഭരണഘടന സംരക്ഷിക്കാനും നമ്മള്‍ ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ ?ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു.