മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടർമാർമാരെ പുതുതായി ചേർത്തത് സംശയാസ്പദം, പട്ടിക പുറത്തു വിടണം : രാഹുല്‍ ഗാന്ധി
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ തീർന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിനിടെ ഒരു കോടി
ഡൽഹി : മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ തീർന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദമാണെന്നും വോട്ടർമാരുടെ പട്ടിക പുറത്തു വിടാനുള്ള കടമ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനാകണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് വിവരങ്ങൾ വേണമെന്നും രാഹുൽ പറഞ്ഞു. പുതിയ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം നടന്ന ചടങ്ങിലായിരുന്നു രാഹുലിന്റെ പ്രസ്താവന. വോട്ടർ പട്ടിക പാർട്ടിക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. ഇത് കൊണ്ട് എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.