രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയില്‍; വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബിഎന്‍എസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ബംഗളരു: രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബിഎന്‍എസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ജില്ലാ പ്രസിഡിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം ഡല്‍ഹിയിയിലെ വിദ്യര്‍ഥി പ്രതിഷേധത്തിനെതിരെ നടന്ന ബിജെപി പൊതുയോഗത്തിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു