രാഹുല്‍ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാന്‍ മാത്രം, രൂക്ഷ വിമര്‍ശനവുമായി ബിജെപി
രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും നിതിന്‍ നവീന്‍ ചണ്ഡീഗഡില്‍ പറഞ്ഞു.
Nov 23, 2026, 06:02 IST
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കണക്കുകള്‍ പോലും രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നില്ല.
വിദേശ സര്‍വകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി. ഇപ്പോഴും രാഹുല്‍ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാന്‍ മാത്രമാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും നിതിന്‍ നവീന്‍ ചണ്ഡീഗഡില്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കണക്കുകള്‍ പോലും രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തയുള്ളവര്‍ക്കാണ് പ്രശ്നമെന്നും രാജ്യത്ത് കോണ്‍?ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.