ജസ്റ്റിസ് സൂര്യകാന്ത്  സത്യപ്രതിജ്ഞ ചെയ്യുന്നചടങ്ങ് രാഹുൽ ബഹിഷ്‌കരിച്ചതാണ് : സി.ആർ. കേശവൻ

 

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത്  സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാതിരുന്നതിനേക്കുറിച്ച് ചോദ്യങ്ങളും വിമർശനങ്ങളുമായി ബിജെപി. 

രാഹുൽ ചടങ്ങ് ബഹിഷ്‌കരിച്ചതാണെന്നും ജനാധിപത്യ പാരമ്പര്യങ്ങളെ ആവർത്തിച്ച് അവമതിക്കുന്നയാളാണ് അദ്ദേഹമെന്നും ബിജെപി ദേശീയവക്താവ് സി.ആർ. കേശവൻ ആരോപിച്ചു.