ചരിത്രം കുറിച്ച് റഫാൽ; ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി പറന്നിറങ്ങി
ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ആദ്യമായി റഫാൽ മറൈൻ യുദ്ധവിമാനം പറന്നിറങ്ങി. ക്യാപ്റ്റൻ അശോക് റാവുവിന്റെ നേതൃത്വത്തിൽ നടന്ന ഈ ചരിത്രപരമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടിട്ടുണ്ട്. ഷോർട്ട് ടേക്ക്-ഓഫ് ബട്ട് അറസ്റ്റഡ് റിഗവറി (STOBAR) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളിൽ ഫ്രഞ്ച് നിർമ്മിത റഫാൽ വിമാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതിലെ നിർണായക ചുവടുവെയ്പ്പാണിത്.
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ആദ്യമായി റഫാൽ മറൈൻ യുദ്ധവിമാനം പറന്നിറങ്ങി. ക്യാപ്റ്റൻ അശോക് റാവുവിന്റെ നേതൃത്വത്തിൽ നടന്ന ഈ ചരിത്രപരമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടിട്ടുണ്ട്. ഷോർട്ട് ടേക്ക്-ഓഫ് ബട്ട് അറസ്റ്റഡ് റിഗവറി (STOBAR) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളിൽ ഫ്രഞ്ച് നിർമ്മിത റഫാൽ വിമാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതിലെ നിർണായക ചുവടുവെയ്പ്പാണിത്.
നാവികസേനയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങാനായി കഴിഞ്ഞവർഷം ഇന്ത്യ ഫ്രാൻസുമായി 64,000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരുന്നു. 22 സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളും നാല് ട്വിൻ സീറ്റ് പരിശീലന വിമാനങ്ങളും ഉൾപ്പെടുന്ന കരാറിൽ ആയുധങ്ങൾ, സിമുലേറ്ററുകൾ, പരിശീലനം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.