നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ; ഒന്‍പത് വയസുകാരി മരിച്ചു
മുംബൈയില്‍ നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് ഒന്‍പത് വയസുകാരി മരിച്ചു. കാശിഷ് സഹാനിയാണ് മരിച്ചത്.അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്.
ശാരീരിക മുറിവ് വേഗത്തില്‍ ഭേദമായപ്പോള്‍, വീട്ടുകാരും അത് അവഗണിച്ചു. അടുത്തിടെ, കാശിഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി.
മുംബൈയില്‍ നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് ഒന്‍പത് വയസുകാരി മരിച്ചു. കാശിഷ് സഹാനിയാണ് മരിച്ചത്.അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. കുട്ടി പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
ആറ് മാസം മുമ്പ് തെരുവ് നായ കാശിഷ്‌ന്റെ കൈയില്‍ മാന്തി, മുറിവുണ്ടാക്കിയിരുന്നു. അടുത്ത ദിവസം വീട്ടുകാര്‍ വൈദ്യസഹായത്തിനായി കൊണ്ടുപോയെങ്കിലും, കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ശാരീരിക മുറിവ് വേഗത്തില്‍ ഭേദമായപ്പോള്‍, വീട്ടുകാരും അത് അവഗണിച്ചു. അടുത്തിടെ, കാശിഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടന്‍ തന്നെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ സംഘം പരമാവധി ശ്രമിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. മരണകാരണം റാബിസ് അണുബാധയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു