ഹിന്ദി നമ്മുടെ ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്; ആര്‍.അശ്വിന്‍  

ഹിന്ദി നമ്മുടെ ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണെന്ന് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം.

 

ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണെന്ന് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

അശ്വിന്റെ പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരേ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ പാര്‍ട്ടിയടക്കം കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍പ് ആരോപിച്ചിരുന്നു.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയതിന്‍റെ നീണ്ട ചരിത്രമുള്ള സംസ്ഥാനമാണ് തമിഴ്നാട്. സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ 1930-40കളില്‍ തന്നെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്. തമിഴ് ഭാഷയെയും തമിഴ് സംസാരിക്കുന്നവരുടെ അവകാശങ്ങളെയും സംരക്ഷിക്കാന്‍ ദ്രാവിഡ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.