'പബ്ജി കളിച്ചിരിക്കുന്നത് ചോദ്യം ചെയ്തു'; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ജോലിക്ക് പോകാത പബ്ജി കളിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് നടുക്കുന്ന സംഭവം.ശനിയാഴ്ച രാത്രി ഒരു തുണിക്കഷ്ണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Updated: Dec 3, 2025, 11:50 IST
മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ ചൊല്ലി ദമ്ബതികള്‍ നിരന്തരമായി തര്‍ക്കിക്കാറുണ്ടെന്നും ഇതില്‍ അരിശം പൂണ്ടാണ് കൊലപാതകമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഭോപാല്‍: ജോലിക്ക് പോകാത പബ്ജി കളിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് നടുക്കുന്ന സംഭവം.ശനിയാഴ്ച രാത്രി ഒരു തുണിക്കഷ്ണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും വിവാഹിതരായിട്ട് ആറ് മാസമായതേ ഉള്ളൂവെന്നാണ് പൊലീസ് ഭാഷ്യം. കുറ്റാരോപിതനായ രഞ്ചിത്ത് പട്ടേല്‍ പബ്ജി ഗെയിമിനോട് ആസക്തിയുള്ളയാളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ ചൊല്ലി ദമ്ബതികള്‍ നിരന്തരമായി തര്‍ക്കിക്കാറുണ്ടെന്നും ഇതില്‍ അരിശം പൂണ്ടാണ് കൊലപാതകമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് ശേഷം ഇയാള്‍ നേഹയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരി കൊല്ലപ്പെട്ടെന്നും എത്രയും വേഗം അവളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.