മുംബൈയില്‍ ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി

ജനശതാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിൻ ക്യാബിനില്‍ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി.മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലില്‍ ട്രെയിൻ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പാമ്പ് പെട്ടത്.

 

റെയില്‍വേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.

മുംബൈ : ജനശതാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിൻ ക്യാബിനില്‍ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി.മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലില്‍ ട്രെയിൻ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പാമ്പ് പെട്ടത്.

റെയില്‍വേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിന്‍ വൈറലാണ്.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ അഭിഷേക് അശോക് താവ്രേ സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാകാതെ പെരുമ്പാമ്പിന്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് കാട്ടിനുള്ളില്‍ തുറന്ന് വിട്ടു.