പഞ്ചാബില്‍ ആറ് നില കെട്ടിടം തകര്‍ന്നു വീണ് അപകടം
മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറ് നില കെട്ടിടം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
Dec 22, 2024, 13:35 IST

ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്‌നി രക്ഷാ സേന എന്നീ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു.