പൂനെയിലെ മരവ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം

പൂനെയിലുള്ള തടി വ്യാപാര കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. മരങ്ങളും മരഉൽപ്പന്നങ്ങളും വിൽക്കുന്ന നിരവധി കടകളിലേക്ക് തീ പടർന്നതോടെ പ്രദേശത്ത് വലിയ ആശങ്കയുണ്ടായി

 

മഹാരാഷ്ട്ര : പൂനെയിലുള്ള തടി വ്യാപാര കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. മരങ്ങളും മരഉൽപ്പന്നങ്ങളും വിൽക്കുന്ന നിരവധി കടകളിലേക്ക് തീ പടർന്നതോടെ പ്രദേശത്ത് വലിയ ആശങ്കയുണ്ടായി.തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ 27 അഗ്നിരക്ഷാ വാഹനങ്ങളും ഏകദേശം 150 രക്ഷാപ്രവർത്തകരും രംഗത്തെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്.