താൽക്കാലികമായി അടച്ച പൂനെ വിമാനത്താവളത്തിലെ പ്രവർത്തനം പുനരാരംഭിച്ചു

വ്യോമസേനയുടെ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു. വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ

 

 പൂനെ: വ്യോമസേനയുടെ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു. വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചിരുന്നു. നിലവിൽ റൺവേയുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനസർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടമുണ്ടായത്.

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിൽ ഉണ്ടായ തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. പതിവായിട്ടുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം റൺവേയിൽ ഇടിച്ചിറങ്ങുകയായിരുന്നു. അപകടസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി.