ഫിന്‍ജല്‍ ചുഴലികാറ്റ് ശക്തിപ്രാപിച്ചതോടെ പുതുച്ചേരിയിലും തമിഴനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്.

 

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ നിരവധി ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിന്‍ജല്‍ ചുഴലികാറ്റ് ബംഗാള്‍ ഉള്‍കടലില്‍ ശക്തി പ്രാപിക്കുകയും കരയിലേക്ക് നീങ്ങിയതിനും പിന്നാലെ പുതുച്ചേരിയിലും തമിഴനാട്ടിലും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. 

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ നിരവധി ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്.

മുന്‍ കരുതലിന്റെ ഭാഗമായി നവംബര്‍ 30 ന് ഉച്ചയ്ക്ക് ശേഷം ഇസിആര്‍, പഴയ മഹാബലിപുരം റോഡ് ഒഎംആര്‍ എന്നിവയുള്‍പ്പടെ പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും നവംബര്‍ 30-ന് അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.