ബിജെപിയില്‍ ചേര്‍ന്ന എഎപി രാജ്യസഭാ എംപിമാര്‍ക്കെതിരെ പഞ്ചാബില്‍ പ്രതിഷേധം ശക്തം
ശനിയാഴ്ച ആം ആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകര്‍ അവരുടെ വസതികള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
Apr 26, 2026, 15:10 IST
ലുധിയാനയിലും ജലന്ധറിലും പ്രകടനങ്ങള്‍ നടന്നു.
ബിജെപിയില്‍ ചേര്‍ന്ന എഎപി രാജ്യസഭാ എംപിമാര്‍ക്കെതിരെ പഞ്ചാബില്‍ പ്രതിഷേധം. ഹര്‍ഭജന്‍ സിംഗ്, അശോക് മിത്തല്‍, രജീന്ദര്‍ ഗുപ്ത എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ആം ആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകര്‍ അവരുടെ വസതികള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ലുധിയാനയിലും ജലന്ധറിലും പ്രകടനങ്ങള്‍ നടന്നു. നേതാക്കള്‍ പഞ്ചാബിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ചിലര്‍ എംപിമാരുടെ വസതികളുടെ അതിര്‍ത്തി ചുവരുകളില്‍ ഗദ്ദാര്‍ (രാജ്യദ്രോഹി) എന്നെഴുതി. പഞ്ചാബ് ദേ ?ഗദ്ദാര്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരുള്‍പ്പെടെ ഏഴ് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ടതോടെ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) പ്രതിസന്ധിയിലായിരുന്നു.