കേന്ദ്രത്തിന്റെ ഇ20 പെട്രോള്‍ നയത്തിനെതിരേ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം
കേന്ദ്രത്തിന്റെ ഇ20 പെട്രോള്‍ നയത്തിനെതിരേ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം
കേന്ദ്രം നടപ്പാക്കുന്ന എഥനോള്‍ പെട്രോള്‍ നയത്തെ തങ്ങള്‍ അടച്ചാക്ഷേപിക്കുന്നില്ലെന്നാണ് തെഹ്‌സീന്‍ പൂനാവലയും ടീം ഭാരതും പറയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്തര്‍മന്തറിലാണ് പ്രതിഷേധ പരിപാടി.
കേന്ദ്രസര്‍ക്കാരിന്റെ ഇ 20 പെട്രോള്‍(20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍) നയത്തിനെതിരെ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്‌സീന്‍ പൂനാവാലയുടെ നേതൃത്വത്തില്‍ 'എഥനോള്‍ തട്ടിപ്പിനെതിരേ ടീം ഭാരത്' എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്തര്‍മന്തറിലാണ് പ്രതിഷേധ പരിപാടി.
അതേസമയം, ഞായറാഴ്ചത്തെ പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് വാക്കാല്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം 200 ആയി നിജപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് തെഹ്‌സീന്‍ പൂനാവാല പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ നിയന്ത്രണങ്ങളുണ്ടായാലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞദിവസം എഥനോള്‍ പെട്രോളിനെ അനുകൂലിച്ച് വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നടപ്പാക്കുന്ന എഥനോള്‍ പെട്രോള്‍ നയത്തെ തങ്ങള്‍ അടച്ചാക്ഷേപിക്കുന്നില്ലെന്നാണ് തെഹ്‌സീന്‍ പൂനാവലയും ടീം ഭാരതും പറയുന്നത്. എന്നാല്‍, കേന്ദ്രം തിരക്കിട്ട് ഈ നയം നടപ്പാക്കുന്ന രീതിക്കെതിരേയും വാഹനമുടമകള്‍ക്ക് മറ്റൊരു മാര്‍ഗവും ഇല്ലാതാക്കുന്നതിന് എതിരേയുമാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച ഡല്‍ഹി പൊലീസ് പ്രതിഷേധം തടയാന്‍ ശ്രമിച്ചാല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വീടിന് മുന്നില്‍ കുത്തിയിരിക്കുമെന്നും ?തെഹ്‌സീന്‍ പൂനാവാല പറഞ്ഞു.