ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  ജന്തർ മന്തറിൽ  പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം.

 

പൊലീസ് വിലക്ക് മറികടന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണുണ്ടായത്.

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം.

പൊലീസ് വിലക്ക് മറികടന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, ജെയ്ക് സി. തോമസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി. 5000 ത്തോളം പൊലീസുകാരെ അണി നിരത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് സാധിച്ചില്ല.

ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി മർലീനയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും ജന്തർ മന്തറിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത എഎപി നേതാക്കളായ സൗരവ് ഭരദ്വാജ്, സഞ്ജീവ് ത്സാ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ജ

ന്തര്‍ മന്തര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ നീങ്ങി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പലഭാഗത്ത് നിന്നും സമരത്തിന് അണി നിരക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രകടനമായി ജന്തര്‍ മന്തറിലേക്ക് എത്തുകയാണ്

അനുമതിയില്ലാതെ നടത്തിയ സമരത്തിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും ജന്തർ മന്തറിന് സമീപമുള്ള അശോക് റോഡിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. അറസ്റ്റ് ചെയ്ത നേതാക്കളെ ഹരിയാന അതിർത്തിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയെന്നാണ് വിവരം.

ഒരു സംഘത്തെ പൊലീസ് വാനുകളിൽ കയറ്റി മാറ്റുമ്പോഴും പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുവരുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്.