അല്ലു അര്‍ജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം

 

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 

അല്ലു അര്‍ജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 

ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.


പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിക്ക് നീതി വേണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവര്‍ ചെടിച്ചട്ടികള്‍ തല്ലിതകര്‍ക്കുന്നതിന്റെയും വീടിന്റെ മതിലിന് മുകളില്‍ കയറി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.