കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ഹാസനാംബെ ക്ഷേത്രത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സ്ക്രീനിന് നേരെ ചെരുപ്പേറ്
കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ഹാസനാംബെ ക്ഷേത്രത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സ്ക്രീനിന് നേരെ ചെരുപ്പേറ്
ഹാസനില്‍ മുഖ്യമന്ത്രിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ച വലിയ സ്ക്രീനിന് നേരെയാണ് ഭക്തര്‍ ചെരുപ്പേറിഞ്ഞത്.
Nov 9, 2026, 06:21 IST
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ സാധാരണക്കാരായ ഭക്തരെ പോലീസ് തടഞ്ഞിരുന്നു.
കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ ഭക്തരുടെ കടുത്ത പ്രതിഷേധം. ഹാസനില്‍ മുഖ്യമന്ത്രിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ച വലിയ സ്ക്രീനിന് നേരെയാണ് ഭക്തര്‍ ചെരുപ്പേറിഞ്ഞത്.
മുഖ്യമന്ത്രി ഹാസനാംബെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്ര ഗര്ഭഗൃഹത്തില് വെച്ച് മുഖ്യമന്ത്രി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ സാധാരണക്കാരായ ഭക്തരെ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ദര്‍ശനത്തിനായി മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വന്നതോടെയാണ് ഭക്തര്‍ അക്ഷമരാകുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തത്.