സ്വത്തുതര്‍ക്കം; കര്‍ണാടകയില്‍ അച്ഛനെയും മകളെയും വെട്ടിക്കൊന്ന് ബന്ധുക്കള്‍
കർണാടകത്തിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ്കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
Updated: Sep 16, 2026, 16:38 IST
സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു മകൾക്കൊപ്പം രുദ്രപ്പ.
ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ്കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്.ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ.
സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു മകൾക്കൊപ്പം രുദ്രപ്പ. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് ക്രൂരക്യത്യം നടത്തിയത്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ശശികല ആക്രമിക്കപ്പെട്ടത്. ഇവരെത്തിയ കാറിന്റെ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു. പ്ര