മുഖ്യമന്ത്രി വിജയ്‌യുടെ പ്രൈവറ്റ് സെക്രട്ടറിയായി നിര്‍മാതാവ് ജഗദീഷ് പളനിസാമി

പ്രധാനമന്ത്രിയെ കാണാനുള്ള ദില്ലി യാത്രയില്‍ അടക്കം ജഗദീഷ് പളനിസാമി വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

 

സര്‍ക്കാര്‍ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചലച്ചിത്ര നിര്‍മാതാവിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ജഗദീഷ് പളനിസാമി ആണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതനായത്. മാസ്റ്റര്‍, ലിയോ സിനിമകളുടെ സഹനിര്‍മാതാവ് ആയ ജഗദീഷ് വിജയ്യുടെ അടുത്ത സുഹൃത്താണ്.

പ്രധാനമന്ത്രിയെ കാണാനുള്ള ദില്ലി യാത്രയില്‍ അടക്കം ജഗദീഷ് പളനിസാമി വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആര്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.