76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി;ആഘോഷമാക്കാൻ ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസ് ആയി ആചരിക്കും.
മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാനും സേവന പ്രവർത്തനങ്ങൾ ഏർപ്പെടാനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസ് ആയി ആചരിക്കും. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാനും സേവന പ്രവർത്തനങ്ങൾ ഏർപ്പെടാനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.
ജന്മദിനാഘോഷങ്ങളോടൊപ്പം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം മോദി പൂർത്തിയാകുന്നതും ബിജെപി ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. എൻഡിഎ നേതാക്കളെല്ലാം ഇന്ന് മോദിക്കൊപ്പം വാരാണസിയിലെ പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി വീടുകളിൽ ദീപം തെളിയിച്ച് പ്രാർഥിക്കാൻ നേരത്തെ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു.മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ ഇന്ന് നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. അഹമ്മദാബാദിൽ വൈഷ്ണോദേവി സർക്കിളിന് സമീപം പ്രത്യേക പരിപാടി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽസംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.