ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു
ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു
രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Dec 21, 2024, 10:05 IST
ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു.
"രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും'' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു.