വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Nov 1, 2026, 10:03 IST
19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിച്ചത്.
രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി. പുതുക്കിയ വില നിലവില്‍ വന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിച്ചത്.
കൊച്ചിയില്‍ 12.50 രൂപയാണ് കൂട്ടിയത്. 2480.50രൂപയാണ് കൊച്ചിയിലെ പുതിയ വില. നഗരങ്ങളില്‍ 10 മുതല്‍ 17 രൂപവരെ വര്‍ധന. തുടര്‍ച്ചയായി മൂന്നാം മാസമാണ് വില വര്‍ധിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.