രാജ്യത്ത് 137 അര്ബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും
രാജ്യത്ത് 137 അര്ബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും
അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സര്ക്കാര് വ്യക്തമാക്കി.
മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാര്ജിന് 30 ശതമാനമായി നിജപ്പെടുത്തി.
ക്യാന്സര് രോഗികള്ക്ക് വലിയ ആശ്വാസമായി 137 അര്ബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാര്ജിന് 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകള് 2026 നവംബര് ഒമ്പത് മുതല് ഔദ്യോഗികമായി പ്രാബല്യത്തില് വരും. വില വിവരങ്ങള് എന്പിപിഎ വെബ്സൈറ്റിലും ഫാര്മ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സര്ക്കാര് വ്യക്തമാക്കി.
പുതുക്കിയ വിലകള് ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കല് സ്ഥാപനങ്ങളിലും റീട്ടെയ്ല് കടകളിലും പ്രദര്ശിപ്പിക്കണമെന്നും സര്ക്കാര് നിര്ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉല്പ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാന് ഫാര്മസ്യൂട്ടിക്കല് കമ്പനികള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.