ഗര്‍ഭിണിയായ സഹോദരി കൊല്ലപ്പെട്ടു; ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് സഹോദരൻ

തെലങ്കാനയില്‍ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്.

 

വൈഷ്ണവിയെ കഴിഞ്ഞ മാർച്ച്‌ 17-നാണ് ജഗ്തിയാലിലെ സ്വന്തം വസതിയില്‍ ശ്വാസംമുട്ടിച്ച്‌ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഹൈദരാബാദ് : തെലങ്കാനയില്‍ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്.വൈഷു അമ്മ' എന്ന ജനപ്രിയ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വൈഷ്ണവിയെ കഴിഞ്ഞ മാർച്ച്‌ 17-നാണ് ജഗ്തിയാലിലെ സ്വന്തം വസതിയില്‍ ശ്വാസംമുട്ടിച്ച്‌ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ 19-കാരനായ സഹോദരൻ ജി.സന്തോഷ് പുറത്തുവിട്ട സെല്‍ഫി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

"ഞാൻ ഹരിബാബുവിനെ കൊന്നു. എന്റെ സഹോദരിയുടെ കൊലപാതകത്തിന് ഞാൻ പ്രതികാരം ചെയ്തിരിക്കുകയാണ്. നീതിക്കായി മാസങ്ങളോളം കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഞാൻ തന്നെ പ്രതികാരം ചെയ്തത്.

ആർക്കും ഇനി എന്റെ സഹോദരിയുടെ അനുഭവം ഉണ്ടാകരുത്. ഞാൻ പൊലീസില്‍ കീഴടങ്ങുകയാണ്" — സന്തോഷ് വിഡിയോയില്‍ വ്യക്തമാക്കി.

സഹോദരിയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി ജീവിക്കുന്നതിലുള്ള കടുത്ത രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത നിസാമാബാദ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.