75,000 രൂപ ശമ്പളം; കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 

കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 20 ഒഴിവുകളാണുള്ളത്.  അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം എന്ന ഇ-മെയില്‍ വഴി അപേക്ഷിക്കാം

 
apply now

ന്യൂഡല്‍ഹി: കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 20 ഒഴിവുകളാണുള്ളത്.  അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം എന്ന ഇ-മെയില്‍ വഴി അപേക്ഷിക്കാം. ഏപ്രില്‍ 2, 2025 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

എയര്‍പോര്‍ട്ട് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റേഷന്‍ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്നിവയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള വിരമിച്ച സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ഡിഫന്‍സ് ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുണ്ടാവില്ല, അഭിമുഖത്തിലെ മികവ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞടുപ്പ്. 65 വയസ്സാണ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി. 75,000 രൂപയാണ് ശമ്പളം.