പ്രശസ്ത യൂട്യൂബറും ഡിഎംകെയുടെ കടുത്ത വിമര്‍ശകനുമായ ഫെലിക്‌സ് ജെറാള്‍ഡ് തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു

 

വിജയ്യെ തമിഴ്നാടിന്റെ പ്രതീക്ഷയെന്നും, പ്രിയപ്പെട്ട കോമ്രേഡ് എന്നുമാണ് ഫെലിക്‌സ് വിശേഷിപ്പിച്ചത്.

 

വലിയ മാറ്റമുണ്ടാക്കാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തോടൊപ്പം ചേരുകയാണ് എന്നും ഫെലിക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

തമിഴ്നാട്ടിലെ പ്രശസ്ത യൂട്യൂബറും ഡിഎംകെയുടെ കടുത്ത വിമര്‍ശകനുമായ ഫെലിക്‌സ് ജെറാള്‍ഡ് തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. വിജയ്യില്‍ നിന്ന് നേരിട്ടാണ് ഫെലിക്‌സ് അംഗത്വം സ്വീകരിച്ചത്. ഈ 51-ാം വയസില്‍, 12 വര്‍ഷം കൊണ്ട് താന്‍ ഉണ്ടാക്കിയെടുത്ത ബിസിനസില്‍ നിന്ന് പിന്മാറുകയാണ് എന്നും വലിയ മാറ്റമുണ്ടാക്കാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തോടൊപ്പം ചേരുകയാണ് എന്നും ഫെലിക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വിജയ്യെ തമിഴ്നാടിന്റെ പ്രതീക്ഷയെന്നും, പ്രിയപ്പെട്ട കോമ്രേഡ് എന്നുമാണ് ഫെലിക്‌സ് വിശേഷിപ്പിച്ചത്.


കരൂര്‍ ദുരന്തത്തിന് പിന്നാലെ, ദുരന്തം ഡിഎംകെയുടെ തിരക്കഥയാണെന്ന് ആരോപിച്ച് ഫെലിക്‌സ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് പൊലീസ് ഫെലിക്‌സിനെ അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് ഫെലിക്‌സ്.