ജനകീയനായ നേതാവ് നരേന്ദ്ര മോദിതന്നെ , ഏറ്റവും പിന്നില്‍ ജർമൻ ചാൻസലർ

സര്‍വേയില്‍ ഏറ്റവും പിന്നില്‍ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആണ്.  അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് നരേന്ദ്രമോ​ദി ഏറ്റവും ജനപ്രിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 70 ശതമാനം ആളുകളാണ് നരേന്ദ്രമോദിയുടെ ഭരണത്തിൽ തൃപ്തിയറിയിച്ചത്. അതേസമയം 76 ശതമാനംപേർ ഫ്രെഡറിക് മെർസിന്റെ നയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി

 

ന്യൂയോർക്ക് : 24 ജനാധിപത്യ രാജ്യങ്ങളിൽ നടത്തിയ സർവേയിൽ ഏറ്റവും ജനകീയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ റിപ്പോർട്ട്. സര്‍വേയില്‍ ഏറ്റവും പിന്നില്‍ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആണ്.  അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് നരേന്ദ്രമോ​ദി ഏറ്റവും ജനപ്രിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 70 ശതമാനം ആളുകളാണ് നരേന്ദ്രമോദിയുടെ ഭരണത്തിൽ തൃപ്തിയറിയിച്ചത്. അതേസമയം 76 ശതമാനംപേർ ഫ്രെഡറിക് മെർസിന്റെ നയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി.

നരേന്ദ്രമോദിക്കു തൊട്ടുപിറകേ 63 ശതമാനം വോട്ടുനേടി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് രണ്ടാം സ്ഥാനത്തും 55 ശതമാനം വോട്ടോടെ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിഷ് മൂന്നാം സ്ഥാനത്തും ഇടംനേടിയിട്ടുണ്ട്. അതേസമയം ജനപ്രീതിയില്ലാത്ത നേതാക്കന്മാരുടെ ലിസ്റ്റിൽ 75 ശതമാനം വോട്ടോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രണ്ടാം സ്ഥാനത്തുണ്ട്. ഇറാനുമായി യുദ്ധത്തിലേർപ്പെട്ടിട്ടും 38 ശതമാനം അമേരിക്കക്കാർ ട്രംപിന്റിന്റെ പ്രവർത്തികളെ അം​ഗീകരിക്കുന്നതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു.