ദില്ലി മലിനീകരണം ; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും


അന്തരീക്ഷ മലിനീകരണം ഉയര്‍ന്നനിലയിലാണെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.

 

നടപടികള്‍ ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും.

ദില്ലിയിലെ അതിരൂക്ഷ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നിയന്ത്രണ നടപടികള്‍ ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും.

 ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന്റെ സാഹചര്യം എയര്‍ ക്വാളിറ്റി കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിക്കും. ദില്ലിയിലെ 113 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നടപ്പാക്കിയ നിയന്ത്രണ നടപടികളെക്കുറിച്ച് 13 അംഗ അഭിഭാഷക കമ്മിഷന്‍ സുപ്രിംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളും ദില്ലി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.


അന്തരീക്ഷ മലിനീകരണം ഉയര്‍ന്നനിലയിലാണെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുപ്രീംകോടതി അനുവാദം നല്‍കിയ സാഹചര്യത്തിലാണ് സ്‌ക്കൂളുള്‍ തുറക്കുന്നത്.