തമിഴ്‌നാട്ടില്‍ ഇന്ന് നയപ്രഖ്യാപനം

സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്, സമ്മേളനത്തിന്റെ തുടക്കത്തില്‍ ആദ്യം ആലപിക്കുമോ എന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംഷ.

 

സി ജോസഫ് വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയുന്നത്. 

തമിഴ്‌നാട്ടില്‍ ഇന്ന് നയപ്രഖ്യാപനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍വഹിക്കും. സി ജോസഫ് വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയുന്നത്. 

സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്, സമ്മേളനത്തിന്റെ തുടക്കത്തില്‍ ആദ്യം ആലപിക്കുമോ എന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംഷ. വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങിലും മന്ത്രിസഭ വികസനത്തിലും വന്ദേമാതരം ആദ്യവും, തമിഴ് തായ് വാഴ്ത്ത് മൂന്നാമതും ആയി ആലപിച്ചത് ഡിഎംകെ വിവാദം ആക്കിയിരുന്നു.