ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ; ക്യാമ്പസ് പത്തുദിവസത്തേക്ക് അടച്ചു
ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ; ക്യാമ്പസ് പത്തുദിവസത്തേക്ക് അടച്ചു
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജലന്തര്‍ ഡി ഐ ജി നവീന്‍ സിങ്കള അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ദേശീയ പാത 44 ഉടന്‍ തുറക്കും.
ഹോസ്റ്റലില്‍ സുരക്ഷിതമായി തുടരാനും പുറത്ത് ഇറങ്ങരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.
സംഘര്‍ഷമുണ്ടായ പഞ്ചാബിലെ ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്. ക്യാമ്പസില്‍ 2000 ലധികം പൊലീസുകാരെ വിന്യസിച്ചു. പൊലീസ് സര്‍വകലാശാലയില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സര്‍വകലാശാല 10 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ സുരക്ഷിതമായി തുടരാനും പുറത്ത് ഇറങ്ങരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജലന്തര്‍ ഡി ഐ ജി നവീന്‍ സിങ്കള അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ദേശീയ പാത 44 ഉടന്‍ തുറക്കും.
ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടെന്ന ശബ്ദ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് പഞ്ചാബിലെ ലൗലി സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ അവിടെ ജോലിക്കെത്തിയ ഇലക്ട്രീഷ്യന്‍ പീഡിപ്പിച്ചു എന്നായിരുന്നു പ്രചാരണം. സംഭവം പുറത്തു വരാതിരിക്കാന്‍ സര്‍വകലാശാല പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്ന് സന്ദേശങ്ങള്‍ പ്രചരിച്ചു. ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ക്യാമ്പസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ വലിയ സംഘര്‍ഷമുണ്ടായി. പ്രധാന കെട്ടിടങ്ങളിലെ ജനല്‍ ചില്ലുകളും മറ്റും വിദ്യാര്‍ത്ഥികള്‍ അടിച്ച് തകര്‍ത്തു.പൊലീസുമായും ഏറ്റുമുട്ടി. വന്‍ പ്രതിഷേധമാണ് സര്‍വകലാശാലയില്‍ നടന്നത്.