12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു .ദിലീപ് റോയി എന്ന പ്രതിയാണ് മരിച്ചത്.ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം

 

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്

കൊല്‍ക്കത്ത : 12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു .ദിലീപ് റോയി എന്ന പ്രതിയാണ് മരിച്ചത്.ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റായ്ഗഞ്ജ് ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വെടിയുതിര്‍ത്തെന്നും, അതേത്തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇയാളെ റായ്ഗഞ്ജ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.നവംബര്‍ മൂന്നിനാണ് 12 വയസ്സുകാരിയെ കാണാതാകുന്നത്.കുലിക് നദിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് കഴിഞ്ഞദിവസമാണ് വസ്ത്രങ്ങളില്ലാത്തതും അഴുകിയതുമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കേസിലെ പ്രതിയായ ദിലീപ് റോയിയെ കണ്ടെത്താനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്