പാര്‍ക്കിലിരിക്കുമ്പോള്‍ പൊലീസ് പിടികൂടി ; ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ മകളേയും കസ്റ്റഡിയിലെടുത്തു
യുപിയിലെ ഫത്തേപുര്‍ സദര്‍ മണ്ഡലത്തെ ബിജെപി എംഎല്‍എയായി പ്രതിനിധീകരിച്ച വിക്രം സിങ്ങിന്റെ മകളാണ് യശസ്വിനി രാജ സിങ്.
Updated: Oct 11, 2026, 07:37 IST
ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് യശസ്വിനി ആരോപിക്കുന്നു.
സിജെപി പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ വിക്രം സിങ്ങിന്റെ മകള്‍ യശസ്വിനി രാജ സിങ്ങും .ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് യശസ്വിനി ആരോപിക്കുന്നു.
യുപിയിലെ ഫത്തേപുര്‍ സദര്‍ മണ്ഡലത്തെ ബിജെപി എംഎല്‍എയായി പ്രതിനിധീകരിച്ച വിക്രം സിങ്ങിന്റെ മകളാണ് യശസ്വിനി രാജ സിങ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളില്‍ ബിജെപി നേതാവിന്റെ മകള്‍ പങ്കെടുത്തത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.