വ‍്യവസായി ആർ. വീരമണിക്കെതിരായ പോക്സോ കേസ്; പ്രധാന പ്രതി പ്രകാശിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ എസ്.ഐ.ടി

ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരായ പോക്‌സോ കേസിൽ പ്രധാന പ്രതിയായ പ്രകാശിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം (SIT). നിലവിൽ ഒളിവിലുള്ള പ്രകാശ് യുകെയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടന്നു വരികയാണ്. 84-കാരനായ വീരമണിയെ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തിയാണ് പ്രകാശ്.

 

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരായ പോക്‌സോ കേസിൽ പ്രധാന പ്രതിയായ പ്രകാശിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം (SIT). നിലവിൽ ഒളിവിലുള്ള പ്രകാശ് യുകെയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടന്നു വരികയാണ്. 84-കാരനായ വീരമണിയെ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തിയാണ് പ്രകാശ്.

കേസിലെ പ്രതികൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ 5 പേർക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെന്നൈയ്ക്ക് സമീപമുള്ള പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന വീരമണിക്കെതിരെ എട്ടോളം പോക്‌സോ കേസുകളാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേസിലെ മറ്റു പ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി, മുൻ ജീവനക്കാരൻ കൈലാഷ് (ഗണേഷൻ) എന്നിവരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കണ്ടെത്തിയതിനെ തുടർന്നാണ് വീരമണിക്കെതിരെ അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്തത്.