പിഎം കിസാൻ പദ്ധതി 5 വർഷം കൂടി തുടരും ; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

രാജ്യത്തെ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

 

2019ൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്

രാജ്യത്തെ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

2019ൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്  . 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെ പദ്ധതി തുടരുന്നതിനായി 3.15 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക വിഹിതമാണ് കേന്ദ്രം അനുവദിച്ചത്.മൂന്ന് തവണകളായി ഡയറക്റ്റ് ബെനെഫിറ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെയാണ് ഈ തുക വിതരണം ചെയ്യുന്നത്.

കർഷകരുടെ കൃഷിച്ചെലവുകൾ നേരിടാനും വിത്ത്, വളം, മറ്റ് കാർഷിക ആവശ്യങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥിരമായ വരുമാന സഹായം നൽകുന്നതിലൂടെ ചെറുകിട, നാമമാത്ര കർഷകർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ നൽകുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം.

പദ്ധതി ആരംഭിച്ചതിന് ശേഷം രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന സംവിധാനമായതിനാൽ ഇടനിലക്കാരില്ലാതെ സഹായം ലഭിക്കുന്നതാണ് പിഎം കിസാൻ പദ്ധതിയുടെ പ്രധാന സവിശേഷത.